കൗൺസിലർ തങ്ങളെ നിരന്തരം അവഗണിച്ചുവെന്ന് അമ്മയായ അനിതകുമാരി ജനശബ്ദത്തോട് പറഞ്ഞു.
തിരുവനന്തപുരം: ഇടവക്കോട് വാർഡിലെ കമുകറപോറ്റ പുത്തൻവീട്ടിൽ ആറാംക്ലാസുകാരിയ വിന്ധ്യയും അവളുടെ അമ്മയും താമസിക്കുന്നത് തകർന്നു വീഴാറായ ഒരു വീട്ടിലാണ്. അമ്മയുടെ ഒരു വരുമാനം കൊണ്ടുമാത്രമാണ് അവർ ജീവിക്കുന്നത്. ഒരു വീടിനായി കൗൺസിലറെ സമീപിച്ചിട്ട് അവർ തങ്ങളെ സഹായിച്ചില്ലെന്ന് വിന്ധ്യയും അമ്മ അനിതകുമാരിയും പറയുന്നു. അഭ്യസ്തവിദ്യയായ അനിത പല വാതിലുകൾ മുട്ടിയിട്ടും ഒരു ജോലി ലഭിച്ചില്ല. ലോട്ടറി വിറ്റ് മകളെ പഠിപ്പിച്ചു വളർത്തുന്ന അനിതയ്ക്ക് ഒരു കൈത്താങ്ങാവേണ്ട ഇവിടുത്തെ ജനപ്രതിനിധികൾ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ചോർന്നൊലികുന്ന വീട്ടിൽ മകളുമായി ഒറ്റക്ക് കഴിയേണ്ടിവരുന്ന ദുരവസ്ഥ ജനശബ്ദം റിപ്പോർട്ടർ ഉണ്ണിമായയോട് അനിത വിശദീകരിച്ചു. അധികാരികൾ ഇനിയും കണ്ണുതുറന്നില്ലെങ്കിൽ ഒരു ദുരന്തം സംഭവിച്ചിട്ട് നിങ്ങളൊഴുക്കുന്ന കണ്ണീർപ്പുഴകൾക്ക് വലിയ വിലയായിരിക്കും നൽകേണ്ടിവരിക.