ഫേസ്ബൂക് പോസ്റ്റ് ഒന്നിന് രൂപ 500!!നെടുമങ്ങാട് സീറ്റുറപ്പിക്കാൻ ഓഫറുമായി കോൺഗ്രസ്സ് യുവനേതാവ്.

തിരുവനന്തപുരം : നിയമസഭാ സീറ്റ് നിർണയത്തിൽ വിവാദമായി നെടുമങ്ങാട് മണ്ഡലം. നെടുമങ്ങാട് നിയോജക മണ്ഡലത്തതിൽ സീറ്റുറപ്പിക്കാനായാണ് ചെപ്പടി വിദ്യകളുമായി യുവ കോൺഗ്രസ്സ് നേതാവ് കളം നിറയുന്നത്.

യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രസ്ഥാനങ്ങളിലെ ഒരു പ്രത്യേക മതവിഭാഗത്തിലെ പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ചാണ് ഫേസ്ബുക് പോസ്റ്റ് ഒന്നിന് 500 രൂപ വാഗ്ദാനം ചെയ്യുന്നത്. യുവാക്കളെ പ്രത്യേകം ഫോണിൽ വിളിച്ചാണ് ഓഫർ വാഗ്‌ദാനം. ഓഫർ ലഭിച്ചവരിൽ എതിർ പാർട്ടിക്കാരും പാർട്ടി വിട്ടു പോയവരും ഉൾപ്പെട്ടിട്ടുണ്ട്. സംഭവം നെടുമങ്ങാട്ടെ കോൺഗ്രസ്സിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

തൊട്ടടുത്ത മണ്ഡലത്തിൽ കന്നിയങ്കം നടത്തി തോറ്റ ശേഷം പിന്നീട് ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്ത ഈ യുവനേതാവ് നെടുമങ്ങാട് തന്റെ സമുദായത്തിന് കുറച്ചു വോട്ട് ഉണ്ടെന്ന് മനസ്സിലാക്കിയാണ് നെടുമങ്ങാടിലേക്കുള്ള തന്ത്രപരമായ കളംമാറ്റം. കന്നിയങ്കം നടത്തിയ മണ്ഡലത്തിലെ മുതിർന്ന നേതാവിനെ ഒതുക്കാൻ കോണ്ഗ്രസ്സ് പ്രവർത്തകർക്ക് മോഹന വാഗ്ദാനങ്ങൾ നൽകി പ്രവർത്തകരെ തമ്മിൽ തല്ലിച്ചു പാർട്ടിയെ അവിടെ നിലംപരിശാക്കിയിട്ടാണ് യുവ ചാനൽ സിംഹത്തിന്റെ നേടുമങ്ങാട്ടേക്കുള്ള വരവ്.

യുവനേതാവിന്റെ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നെടുമങ്ങാട്ടെ കോൺഗ്രസ്സ് നേതാക്കളിലും, പ്രവർത്തകരിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവർ കെ.പി.സി.സി.ക്കും ഐ.സി.സിക്കും. ഇതുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിന്റെ ആലോചനയിലാണ്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram