സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അന്താരാഷ്ട്ര സിംബോസിയം നടത്തി.

തിരുവനന്തപുരം: യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ – ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (SAI, LNCPE) അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) യുമായി സഹകരിച്ച്, “സ്പോർട്സ് സ്പെസിഫിക് സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ്” എന്ന വിഷയത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിച്ചു.

1000263413

ഇന്ത്യൻ കായിക രംഗത്ത് ശാസ്ത്രീയമായും പ്രകടനാധിഷ്ഠിത പരിശീലന സംവിധാനങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യതോടെയാണ് ഈ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നത്. സിമ്പോസിയത്തിന്റെ ഔപചാരിക ഉദ്ഘാടന ഫെബ്രുവരി 26-ന് തിരുവനന്തപുരം “O ബൈ ടാമറയിൽ വച്ച് കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ നിർവ്വഹിച്ചു. ചടങ്ങിൽ പത്മഭൂഷൺ അവാർഡ് ജേതാവും ഒളിമ്പിയനുമായ പി. ആർ. ശ്രീജേഷ്, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. രഘുചന്ദ്രൻ നായർ, ഗ്വാളിയർ ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNIPE) വൈസ് ചാൻസലർ പ്രൊഫ. കൽപ്പന ശർമ്മ,, സായി ഗവേണിംഗ് ബോഡി അംഗവും PEFI സെക്രട്ടറി ജനറൽ ഡോ. പിയൂഷ് ജെയിൻ, നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (NIS Patiala) സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ, ശ്രീ. വിനീത് കുമാർ, നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി (NSU Manipur) വൈസ് ചാൻസലർ, ഡോ. ശ്യാം സുന്ദർ രഥ്, സായി എൽ‌എൻ‌സി‌പി‌ഇ പ്രിൻസിപ്പൽ (ഇൻ-ചാർജ്), ഡോ. പ്രദീപ് ദത്ത, അന്താരാഷ്ട്ര അത്‌ലറ്റുകൾ, ഒളിമ്പ്യൻമാർ എന്നിവരും സന്നിഹിതരായിരുന്നു.

1000263403

രാജ്യത്തുടനീളമുള്ള 94 ലിൽ പരം, പരിശീലകർ, കായിക ശാസ്ത്രജ്ഞർ, ഗവേഷകർ, സായി എഎഫ്ഐ പരിശീലകർ എന്നിവർ സിമ്പോസിത്തിൽ പങ്കെടുക്കുന്നു.
Sprints & Jumps വിഭാഗങ്ങളിലെ കായികതാരങ്ങളുടെ തയ്യാറെടുപ്പ്, സ്പോർട്സ് സയൻസ്, ബയോമെക്കാനിക്സ്, ഘടനാപരമായ ബലം & കണ്ടീഷനിംഗ് രീതികൾ എന്നിവയുടെ സംയോജനം ശക്തിപ്പെടുത്തുക എന്നതാണ് സിമ്പോസിയം ലക്ഷ്യം വയ്ക്കുന്നത്.

അന്താരാഷ്ട്ര വിദഗ്ധർ തിയറി, പ്രാക്ടിക്കൽ സെഷനുകൾ ആണ് നടത്തുന്നത്, ഇതിൽ പങ്കെടുക്കുന്നവർക്ക് സ്ട്രെങ്ത്,സ്പീഡ്, പെർഫോമൻസ് എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram