നാളെ മുതൽ സംസ്ഥാനത്ത് ബാങ്കുകളിൽ പുതിയ സമയക്രമീകരണം.

ഓണക്കാലത്ത് തിരക്ക് വർധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്പരിന്‍റെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിൽ സമയം ക്രമീകരിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ നാളെ മുതൽ സമയക്രമീകരണം ഏർപ്പെടുത്തുന്നു. ഓണക്കാലത്ത് തിരക്ക് വർധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്പരിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ സമയം ക്രമീകരിക്കാൻ തീരുമാനിച്ചത്.


നിയന്ത്രണം ഇങ്ങനെ…………………


0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.

4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം


8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.

തിങ്കളാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. സെപ്റ്റംബർ 9 വരെ ഇതേ രീതിയിൽ തുടരാനാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. അതേ സമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram