ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു.
ടൊവീനോ തോമസ് നായകനായി ആന്റോ ജോസഫ് നിര്‍മിച്ച ചലചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയുടെ പൈറസി പുറത്തുവന്നതുകൊണ്ടുണ്ടായ നഷ്ടം നികത്താന്‍ ചിത്രത്തിന് ഒടിടി റിലീസിന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അനുമതി നല്‍കിയിരുന്നു. ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തിനുമാത്രം ഇളവുനല്‍കിയത് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായി. ആഷിഖ് അബു, ആഷിഖ് ഉസ്മാന്‍ തുടങ്ങിയവര്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. കിലോമീറ്റേഴ്സിന്റെ പൈറസി ഇറങ്ങി എന്ന വാദത്തില്‍ സംശയമുന്നയിച്ച് ചില സുപ്രധാന ചോദ്യങ്ങളുയര്‍ത്തുകയാണ് നിര്‍മാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി.സുശീലന്‍.
സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്നാണ് പോയത് ? ആ സ്റ്റുഡിയോയ്ക്കെതിരെ കേസ് ഫയൽ ചെയ്‌തോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നാണ് ഷിബുവിന്റെ കുറിപ്പിലെ ആവശ്യം. കുറിപ്പ് ഇങ്ങനെ: ആന്റോ ജോസഫ് നിർമിച്ച ടോവിനോ നായകൻ ആയ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്ന് ആണ് പോയത് ? ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്‌തോ ? അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക് ചെയ്യാൻ കൊടുക്കും. സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് ഏത് ? അല്ലെങ്കിൽ വേറെ എങ്ങനെ പൈറസി ഇറങ്ങി ..ഏതായാലും ഇപ്പോൾ ഈ സിനിമയിൽ ബെന്ധപെട്ടവർ വഴി അല്ലെ പൈറസി ഇറങ്ങുള്ളൂ ..പ്രേക്ഷകർ വഴി വരാൻ സാധ്യത ഇല്ല ..അപ്പോൾ 100% പേര് പ്രൊഡ്യൂസർ പറയാൻ ബാധ്യസ്ഥൻ ആണ് …ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട് ..

പൈറസി ഇറക്കിയ സ്റ്റുഡിയോഏത്?
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമായി ഈ സ്റ്റുഡിയോയുടെ പേരിൽ നടപടി എടുക്കേണ്ടത് അല്ലെ ? സ്റ്റുഡിയോയിൽ നിന്ന് അല്ലെങ്കിൽ എങ്ങനെ പൈറസി ഇറങ്ങി …അത് കൂടി വ്യക്തമായി പറയുക ..