കവർ സോങ്ങിൽ ഗ്ലാമറസ് ലുക്കിൽ നടി മീര നന്ദൻ; വീഡിയോ

ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് ആര്‍ജെ ആയി മാറിയിരിക്കുകയാണ് മീര. യുഎഇയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ഗ്ലാമറസായാണ് മീര എത്തുന്നത്. വീഡിയോ ശ്രദ്ധ നേടുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

സറ സറ എന്ന ഹാരിസ് ജയരാജ് ഈണമിട്ട സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ കവർ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് താരമിപ്പോൾ. ഗ്ലാമറസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. കവർ മ്യൂസിക്കും ആശയവും ശാശ്വത് എസ് കെയാണ്. ഷിനിഹാസ് അബൂവാണ് സംവിധാനവും സിനിമാറ്റോഗ്രഫിയും. പൂർണമായും യു എ ഈയിലാണ് വിഡീയോ ചിത്രീകരിച്ചിരിക്കുന്നത്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram