ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു രാഹുല്‍ഗാന്ധി.
വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബി.ജെ.പിനേതാക്കൾക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് വാള് സ്ട്രീറ്റ് ജേര്‍ണല്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റ് ഇട്ട ബി.ജെ.പിയുടെ മൂന്ന് നേതാക്കൾ ഇപോഴും ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ സജീവമായിത്തന്നെ പ്രവർത്തിക്കുന്നു എന്നാണ് വാള് സ്ട്രീറ്റ് കണ്ടെത്തിയിരിക്കുന്നത്. ബിജെപി നേതാവ് രാജാ സിങ്ങിന്റെ പോസ്റ്റിന് എതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്ന തരത്തിലുള്ള നടപടികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താൽപര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃത്വം ജീവനക്കാരെ അറിയിച്ചെന്നാണ് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ അന്കിദാസ് ആണ് സർക്കാരിനുവേണ്ടി ഫേസ്ബുക്കില്‍ ലോബിയിംഗ് നടത്തിയിരുന്നത്. കഴിഞ്ഞ മാർച്ച് മാസം ബി.ജെ.പി നേതാവായ രാജാ സിംഗ് ഫേസ്ബുക്കിലെ നിയമങ്ങള്‍ ലംഘിച്ചതായി വാള്‍സ്ട്രീറ്റ് കണ്ടെത്തുകയുണ്ടായി. മുസ്ലിംകൾ രാജ്യദ്രോഹികൾ ആണെന്നും, പള്ളികൾ തകർക്കണമെന്നും, മുസ്ലീങ്ങളെ വെടിവെച്ച് കൊല്ലണമെന്നും രാജാ തന്റെ ഫസ്ബൂക്ക് പോസ്റ്റിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്താൻ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നത് ആണെങ്കിൽ പോലും മാസങ്ങൾക്ക് ശേഷം ഇപ്പോഴും രാജ ഫേസ്ബുക്കിൽ സജീവമായി തന്നെ തുടർന്നു പോവുകയാണ്. മുസ്ലീം വിരുദ്ധ വാചാടോപങ്ങൾ നിറഞ്ഞ സിങ്ങിന്റെയും ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയുടെയും നിരവധി പോസ്റ്റുകൾ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതുവരെ ഫേസ്ബുക്ക് ഇല്ലാതാക്കിയിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, യു.എസ് പത്രം പേരുവേളിപ്പെടുത്താത്ത മുൻ ജീവനക്കാരനെ ഉദ്ധരിച്ച്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അങ്കിദാസ് ബിജെപിയ്ക്ക് അനുകൂലമായ പല ആനുകൂല്യങ്ങളും നൽകിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന, ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് ശേഷിക്കെ പാകിസ്ഥാന് മിലിട്ടറിയെ, മുഖ്യ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് പാർട്ടിയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രാമാണികമല്ലാത്ത പേജുകൾ ഫേസ് ബുക്ക് പ്രോത്സാഹിപ്പിച്ചതായും വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.അങ്കി ദാസ് ഇടപെട്ടതിനാൽ ഈ തെറ്റായ വാർത്തകളുള്ള പേജുകള്‍ നീക്കംചെയ്തിരുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത മുൻ ഫേസ്ബുക്ക് ജീവനക്കാരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് റിപ്പോർട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഫേസ്ബുക്കിനെയും വാട്ട്സ് ആപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പി യും ആര്.എസ്സ്.എസ്സും ആണെന്ന് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.
ബി.ജെ.പി വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കുന്നത് എങ്ങനെയെന്ന് ഫേസ്ബുക്കിനെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ വിമര്‍ശിച്ചു .