കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ പതിന്നാലുകാരി കൂട്ടമാനഭംഗത്തിനിരയായി. സംഭവത്തിൽ ഉത്തര്‍പ്രദേശുകാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. മാർച്ച് മുതൽ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നു. വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികൾ പെൺകുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്.