രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് മോശമായി പെരുമാറി, അയാളെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കരുതെന്ന് ഷാഫിയോട് പറഞ്ഞു; എം.എ ഷഹനാസ്‌

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി ഷഹനാസ്.

രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു. മാധ്യമങ്ങളോടാണ് ഷഹനാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ല എന്ന് ഷാഫി പറയട്ടെ, ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്” – ഷഹനാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഷഹനാസ് മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് എത്തി.

രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയ അന്നത്തെ പ്രസിഡന്റ് ഷാഫി പറമ്പിലിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അതിന് പുച്ഛവും പരിഹാസവുമാണ് മറുപടി ലഭിച്ചതെന്നും ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;

https://www.facebook.com/share/p/1Gn2CKa9r7

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram