സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതിരുന്ന ജോസ് കെ മാണി പക്ഷം രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും യൂ.ഡി.എഫ്ഫ്.
തിരുവനന്തപുരം: മുന്നണിയുടെ അന്ത്യശാസനവും തള്ളി നിയമസഭയിൽ സ്വതന്ത്ര നിലപാടെടുത്ത ജോസ് കെ മാണിക്ക് ഇനിയൊരു മടങ്ങിവരവില്ലെന്ന് വ്യക്തമായ സൂചന നല്കി യുഡിഎഫി നേതാക്കള്‍. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതിരുന്ന ജോസ് കെ മാണി പക്ഷം രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും അവരുമായി ബന്ധമുണ്ടാക്കരുതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജോസ് പക്ഷത്തോട് മൃദു സമീപനം സ്വീകരിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും ജോസിനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശിച്ചിരിക്കുകയാണ് . മൂന്നാം തീയതി ചേരുന്ന യു ഡി എഫ് യോഗത്തിൽ ഉചിതമായ നടപടിയെടുക്കും.
ലീഗ് ഉൾപ്പടെയുള്ള യുഡിഎഫിലെ ചില ഘടകക്ഷികൾക്ക് ജോസ് പക്ഷം മുന്നണി വിടുന്നതിനോട് താൽപ്പര്യമില്ലായിരുന്നു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പേരിൽ നടപടി നേരിട്ടപ്പോഴും യുഡിഎഫ് ഒരു വാതിൽ ജോസ് പക്ഷത്തിന് തുറന്നിട്ടിരുന്നു. പക്ഷേ ഇനി മൃദുസമീപനം വേണ്ടെന്നാണ് യുഡിഎഫിന്റെ ഉറച്ച നിലപാട്. ഈ വിഷയത്തില്‍ അനുകൂല നിലപാടിനായി ഇന്ന് പ്രതിപക്ഷനേതാവ് പാണക്കാട് തങ്ങളെ കണ്ട് ചര്‍ച്ചനടത്തി.