അധികൃതരുടെ അനാസ്ഥ; ഇടവക്കോട് വലുണ്ണി അങ്കണവാടി ദുരിതത്തിൽ.

കൗണ്സിലർ തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാർ.

തിരുവനന്തപുരം: ഇടവക്കോട് വലുണ്ണി അംഗണവാടിയുടെ ദുരവസ്ഥ ചർച്ചയാകുന്നു. നിരവധി കുഞ്ഞുങ്ങൾക്ക് ഉപകാരപ്പെടേണ്ട ഒരു സ്ഥാപനം അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം തകർച്ചയുടെ വക്കിലാണ്. അംഗണവാടിയുടെ പരിസരപ്രദേശം മുഴുവൻ കാടുപിടിച്ച അവസ്ഥയിലാണ്. ഇഴജന്തുക്കളെ ഭയന്ന് പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ അംഗണവാടിയിലേക്ക് അയക്കാത്ത അവസ്ഥയാണ്. അംഗണവാടിയിലെ ടീച്ചർ പലതവണ വാർഡ് കൗണ്സിലറെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും കൗസിലർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram