തിരുവനന്വതപുരം: വട്ടിയൂര്‍ക്കാവ് ഡി.വൈ.എഫ്ഫ്.ഐ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ കോണ്ഗ്രസ്സ് പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ടു. വെഞ്ഞാറമ്മൂട് രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിയത്. ഇതിനിടയിലാണ് വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കോണ്ഗ്രസ് ഓഫീസ് തകര്‍ത്തത്. ഓഫീസ് വാതിലിലെ തകരഷീറ്റ് തകര്‍ത്ത് അതു വഴി അകത്ത് കയറിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ മേശയും കസേരയും അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു . മഹാത്മാഗാന്ധിയുടെ ചിത്രമുള്‍പ്പെടെ സകലതും പ്രധിഷേധക്കാര്‍ തകര്‍ത്തതായും ഡി.സി.സി. അംഗം കാച്ചാണി സനില്‍ പറഞ്ഞു.