വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറപറ്റി തിരുവനന്തപുരത്ത് വന്‍ ആക്രമണ നീക്കം.
തിരുവനന്തപുരം: കേസവദാസപുരം മോസ്ക് ലൈനില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് ഡി.വൈ.എഫ്ഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ ഇരു കൈപ്പത്തികളും പൂര്‍ണ്ണമായും തകര്‍ന്നു. ആയിരുപ്പാറയിലെ ഡി.വൈ.എഫ്ഫ്.ഐ പ്രവര്ത്തകന് ശബരി സ്ടീഫന്റെയാണ് ഇരു കൈകളും തകര്‍ന്നത്. വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരില്‍ ഡി .വൈ.എഫ്ഫ്.ഐയും സി.പി.എമ്മും വന്‍ ആക്രമങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് അഴിച്ചുവിട്ടത്. പി.എസ്സ്.സി ഓഫീസിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രാവിലെ ആക്രമണമുണ്ടായി തുടര്‍ന്ന് ജില്ലയുടെ പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപെട്ടു. വട്ടിയൂര്‍ക്കാവ്, നാലാഞ്ചിറ, ഉള്ളൂര്‍, പേട്ട തുടങ്ങി പല സ്ഥലങ്ങളിലും ഡി വൈ എഫ്ഫ് ഐ അക്രമം ഉണ്ടായി. ഇവിടുങ്ങളില്‍ എല്ലാം പോലീസ് നിഷ്ക്രിയമായിരുന്നു എന്ന പരാതി വ്യാപകമാണ്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ആണ് പല സ്ഥലങ്ങളിലും ആക്രമണം നടന്നിട്ടുള്ളത്.