വീട്ടമ്മ ഗർഭിണയായതോടെ ഡിഎൻഎ പരിശോധനയ്ക്ക് സജിമോൻ മറ്റോരാളെ അയച്ച് അന്വേഷണത്തെ വഴിമുട്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ സിപിഎം പ്രവർകത്തകയായ മറ്റൊരു വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തിയെന്ന കേസിലും സജിമോൻ പ്രതിയായിരുന്നു.
പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കാൻ സിപിഎം തീരുമാനം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് പുറത്താക്കുന്നത്. കേസിൽ ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ.

സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയാ വൈസ് പ്രസിഡന്റാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ കൂടിയായ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന്റെ ഡിഎൻഎ ഡിഎൻഎ പരിശോധനയ്ക്ക് സജിമോൻ മറ്റോരാളെ അയച്ച് അന്വേഷണത്തെ വഴിമുട്ടിക്കാനും ശ്രമിച്ചു.. സംഭവത്തിൽ ഇയാളെ പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് സജിമോനെ വീണ്ടും സിപിഎമ്മിൽ തിരിച്ചെടുക്കുകയും ചുമതലകൾ നൽകുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്കെതിരായ നടപടികൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടികൾ കൈക്കൊണ്ടാൻ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു നഗ്നചിത്രം പകർത്തിയെന്ന പരാതിയും സാജിമോനെതിരെ ഉയർന്നിരുന്നു.
ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനൽ പിന്തുടരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://whatsapp.com/channel/0029VaGwfxSJuyAAtkHBrD0T