മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്ത് എസ്.എഫ്.ഐ നേതാവ് ; പരാതി നൽകി കെ.എസ്.യു

രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്താണ് ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്.

“എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ” എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് വീഡിയോയിൽ നാസർ. നാസറിന്റെ ഈ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. എസ്എഫ്ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതേസമയം സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാഷ്ട്രപിതാവിനെ അപമാനിച്ച എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യൂ പോലീസിനെ സമീപിച്ചു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram