ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍.

പീഡനത്തിന് ശേഷം പ്രതി മാപ്പ് ചോദിച്ചു, പെണ്‍കുട്ടി വീഡിയോ റെക്കോര്‍ഡ് ചെയ്തു; നിര്‍ണായക തെളിവ്.

ആറന്മുള ∙ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിൽ 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടർന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് കെയർ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. നൗഫൽ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. നൗഫലിനെ ജോലിയിൽ നിന്ന് നീക്കി. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. അതേസമയം കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വിമർശനങ്ങള്‍ ഉയരുന്നുണ്ട്. പീഡനക്കേസില്‍ അറസ്റ്റിലായ നൌഫല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളുടെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ്‌ നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍. പീഡനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്രിമിനല്‍ കേസ് പ്രതിക്ക് 108 ആംബുലന്‍സില്‍ പോലീസ് ക്ലിയറന്‍സ് സര്ട്ടിഫിക്കറ്റൊടുകൂടി ജോലികിട്ടിയത് എങ്ങിനെയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram