ന്യൂഡല്‍ഹി: റെഡ് ക്രസന്റ് സന്നദ്ധസംഘടന അല്ലെന്നും യു.എ.ഇ സര്‍ക്കാരിന്റെ ഭാഗമാണ് ഇതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതോടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരികയാണ്. മുന്‍കൂര്‍ അനുമതി വാങ്ങാത്തത് ഗുരുതരമായ ചട്ടലംഘനമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരിത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അനുമതിയില്ലാതെയാണ് ഒപ്പിട്ടതെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കേന്ദ്രം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റെഡ് ക്രെസന്റ് സന്നദ്ധസംഘടനല്ലെന്നും സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ലൈഫ് മിഷന്-റെഡ് ക്രെസന്റ് ഇടപാടില്‍ ചട്ടലംഘനം നടന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍;. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിനെതിരേ കേന്ദ്രം നടപടിയിലേക്ക് നീങ്ങുന്നത്. സംഭവത്തില്‍ സംസ്ഥാന സrക്കാരിനോട് വിശദീകരണം തേടുന്ന കാര്യത്തില്‍ അടുത്ത ആഴ്ചയോടെ കേന്ദ്രം അന്തിമ തീരുമാനമെടുക്കും.