ബി.ജെ.പി ചായ്‍വെന്ന ആരോപണത്തിന് ഫെയ്സ്ബുക്കിന്‍റെ മറുപടി; ആരോടും പക്ഷപാതമില്ല.

ഫെയ്സ്ബുക് ഇന്ത്യയിൽ ബിജെപിക്കു സഹായകരമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥാപകൻ മാർക്ക് സക്കർബർഗിനു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചിരുന്നു.

ന്യൂഡൽഹി: ഫെയ്സ്ബുക് ഇന്ത്യയിൽ ബിജെപിക്കു സഹായകരമായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ കത്തിന് ഫെയ്സ്ബുക്കിന്‍റെ മറുപടി. ആരോടും പക്ഷപാതമില്ല, മതഭ്രാന്തിനെയും വിദ്വേഷപ്രചാരണങ്ങളെയും അപലപിക്കുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള ഇടമാണ് തങ്ങള്‍ നല്‍കുന്നതെന്നും ഫെയ്സ്ബുക് മറുപടി കത്തിൽ വിശദീകരിച്ചു. ഫെയ്സ്ബുക് ഇന്ത്യയിൽ ബിജെപിക്കു സഹായകരമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥാപകൻ മാർക്ക് സക്കർബർഗിനു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചിരുന്നു. ഇന്ത്യയിലെ ഫെയ്സ്ബുക് നേതൃത്വം പരോക്ഷമായി ബിജെപിക്കു കൂട്ടുനിന്നുവെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം കഴിയുന്നതുവരെ നേതൃത്വത്തിലുള്ളവരെ മാറ്റി നിർത്തണമെന്നും, ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും സ്വാധീനിക്കാൻ ഫെയ്സ്ബുക് ശ്രമിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണവും കെ.സി.വേണുഗോപാൽ കത്തിൽ ഉന്നയിച്ചിരുന്നു. അതിനിടയില്‍ നയലംഘനമെന്ന ആരോപണത്തെ തുടര്‍ന്ന് തെലങ്കാനയിലെ ബിജെപി നേതാവ് ടി.രാജ സിങ്ങിനെ ഫെയ്‌സ്ബുക് വിലക്കി. വിദ്വേഷവും കലാപ ആഹ്വാനവും അടങ്ങുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിലൂടെ ഫെയ്‌സ്ബുക്കിന്‍റെ നയം രാജ സിങ് ലംഘിച്ചുവെന്ന് കമ്പനി വക്താവ് അറിയിച്ചു. ‘വിദ്വേഷം പരത്തുന്ന ഉള്ളടക്കം ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചതിനാല്‍ അക്കൗണ്ട് വിലക്കാന്‍ നിര്‍ബന്ധിതരായി’ എന്നാണ് ഫെയ്‌സ്ബുക് വക്താവ് വിശദീകരിച്ചത്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram