സെക്രട്ടേറിയേറ്റ് മുൻ അണ്ടർസെക്രട്ടറി ഓടയിൽ വീണ് മരിച്ചിട്ട് പതിനൊന്ന് മാസം: വാർഡ് കൗൺസിലർ നിർജ്ജീവമെന്ന് നാട്ടുകാർ.
തിരുവനന്തപുരം : ഇടവക്കോടിലെ റോഡുവക്കിലെ മൂടിയില്ലാത്ത ഓട ആളെക്കൊല്ലുന്ന ചതിക്കുഴികളായി മാറിയിട്ട് ഇന്നേക്ക് ഒരു വർഷം. ഇപ്പോഴും ആ ഓടകൾ അതെ അവസ്ഥയിൽ തന്നെയാണ് തുടരുന്നത്. കഴിഞ്ഞവർഷം ഇതേദിവസമാണ് രാത്രി ഏഴരയോടെ ശ്രീകാര്യം ഇടവക്കോട് പത്മ ഹോളോബ്രിക്‌സിന് സമീപത്തെ ഓടയിൽ വീണ് സെക്രട്ടേറിയേറ്റ് മുൻ അണ്ടർസെക്രട്ടറി ശൈലജ (72) മരണപ്പെടുന്നത്. കല്ലംപള്ളി പ്രതിഭ നഗറില്‍ താമസിക്കുന്ന മകള്‍ ഡോ. അഞ്ജുവിൻ്റെ വീട്ടിലേക്ക് പോകവെ ആയിരുന്നു അപകടം.

മരണപ്പെട്ട മുൻ അണ്ടർ സെക്രട്ടറി ശൈലജ (72)
ഓടകൾ ഇന്നും അതേ അവസ്ഥയിൽ
ജനശബ്ദം ലേഖകൻ ഒരുവർഷത്തിന് ശേഷം അതെ സംഭവസ്ഥലം സന്ദർശിക്കുമ്പോൾ മുൻപത്തേക്കാളും ഭീകരമായ അവസതിയിലാണ്. ഓടയുടെ സ്ലാബുകൾ തകർന്നതിന് പുറമെ മുഴുവൻ ഭാഗങ്ങളും കാടുമൂടി സ്ലാബുകൾ ഉണ്ടോ ഇല്ലയോ എന്ന് കാണാൻ കഴിയാത്ത അവസതിയിലാണ്. നിസ്സഹായ അവസ്ഥയിലാണ് നാട്ടുകാർ. തകർന്ന റോഡുകൾക്ക് പുറമെ ഓടയുടെ അവസ്ഥകൂടി മോശം ആയതോടെ ഇതൊക്കെ ആരോട് പറയാൻ എന്നാണ് ജനം ചോദിക്കുന്നത് . കൗൺസിലർ ഇതൊന്നും കാണാതെയാണോ ഇവിടെ ജീവിക്കുന്നതെന്നും അവർ ചോദിക്കുന്നു. ജനങ്ങളുടെ ജീവൻ നഷ്ട്ടപ്പെട്ടാൽ അധികൃതർക്ക് എന്ത് നഷ്ട്ടമെന്നും അവർ ചോദിക്കുന്നു.

മുൻ അണ്ടർ സെക്രട്ടറി ശൈലജ വീണ് മരിച്ച ഓടയുടെ ഇപ്പോഴത്തെ അവസ്ഥ