പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു; തീപിടുത്തം ദുരൂഹമെന്നും അടിയന്തരമായി ഇടപടണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. തീപിടിത്തം ആസൂത്രിതവും കേന്ദ്ര ഏജന്‍സികള്‍ അന്വഷിക്കുന്ന പല കേസുകളുടെയും തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഡ ശ്രമമാണ് ഇന്ന് നടന്നതെന്നും ചെന്നിത്തല ഗവര്‍ണ്ണറെ ബോധിപ്പിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വിശദീകരണം തേടണമെന്നും കൂടി ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടു. സംഭവം സ്വര്‍ണ്ണക്കടത്ത് അന്വഷിക്കുന്ന എന്‍ഐഎ സംഘം തന്നെ അന്വേഷിക്കണമെന്ന് ചെന്നിത്തല നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവശ്യപ്പെട്ടിരുന്നു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram