തരൂരിനെ പുകഴ്ത്തി ഒ.രാജ​ഗോപാൽ;അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാരും ജയിക്കില്ല

ശശി തരൂർ എം പി യെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞു. അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാർക്കും ജയിക്കാൻ കഴിയില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എൻ രാമചന്ദ്രൻ ഫണ്ടേഷൻ പുരസ്കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പരാമർശം .

ഒ രാജഗോപാൽ തരൂരിനെ പുകഴ്തി നടത്തിയ പ്രസംഗം

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം ഒരു എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബി ജെ പി ഊർജ്ജിതമാക്കുന്നതിനിടെയാണ് ശശി തരൂർ എം പിയെക്കുറിച്ചുള്ള ഒ രാജഗോപാലിന്റെ പുകഴ്ത്തൽ. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോൽപ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.

തരൂരും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സരോദ് സംഗീതജ്ഞൻ അംജദ് അലി ഖാനുൾപ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാദ പ്രസ്താവന.

പ്രസ്താവന വാര്‍ത്തയായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ ഒ രാജഗോപാൽ തന്റെ പ്രസ്താവന തിരുത്തി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങളെ പഴിച്ചാണ് ഒ രാജഗോപാലിന്റെ തിരുത്ത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച തിരുത്തിൽ പറയുന്നു.

ഒ രാജഗോപാലിന്റെ ഫേസ്ബുക് കുറിപ്പ്
facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram