നഷ്ടപരിഹാരം നൽകേണ്ടത് കമ്പനി.
ഇലക്ട്രോണിക്സ് ഉപകരണം വാറണ്ടിയുടെ സമയം കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് നന്നാക്കി നൽകാതിരിക്കാൻ നിർമ്മാതാക്കൾക്ക് കഴിയുമോ..?? കഴിയില്ലെന്നാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കുന്നത്. എറണാകുളം കലൂർ സ്വദേശി കമാണ്ടർ കീർത്തി എം. കുര്യൻ ആണ് ഉപഭോക്തൃ കോടതിയിൽ കയറിയിറങ്ങി അനുകൂല തിരുമാനം നേടിയെടുത്തത്. ഇദ്ദേഹം ഫ്രിഡ്ജ് വാങ്ങി നാലര വർഷം കഴിഞ്ഞപ്പോൾ കമ്പ്രസറിലെ ഗ്യാസ് ലീക്ക് ആകാൻ തുടങ്ങി. റിപ്പായർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. കൂടുതലൊന്നും ചെയ്യാനാകില്ലായിരുന്നു നിലപാട്. 80000 രൂപയോളം വില വരുന്നതായിരുന്നു ഫ്രിഡ്ജ് ഉപഭോക്താവിന് ഉണ്ടായ ബുദ്ധിമുട്ടടക്കം പരിഗണിച്ച് വിവിധ ഇനങ്ങളിലായി 96000 നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത്തരത്തിൽ കമ്പനികളുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന മറ്റ് നിരവധി ഉപഭോക്താക്കൾക്ക് പ്രോത്സാഹനമാണ് ഈ വിധി.