യൂത്ത്കോണ്‍ഗ്രസ് പട്ടിണിസമരത്തിന് നേരെ ഡി.വൈ.എഫ്ഫ്.ഐ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്.

തിരുവനന്തപുരം: പി.എസ്സ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലിലഭിക്കാതെ ആത്മഹത്യചെയ്ത അനുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ചു പിഎസ്.സി ഓഫീസിനു മുന്നില്‍ പട്ടിണി സമരം നടത്തുകയായിരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ആക്രമിക്കുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റെടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. സമരപന്തലിലേക്ക് നീങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലിലേക്ക് കല്ലെറിയുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് പോയതിന് ശേഷമായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് .

ഒരു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. മാര്‍ച്ച് സമരപന്തലിലേക്ക് എത്തുന്നതിന് മുമ്പ് പൊലീസ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പന്തല്‍ ലക്ഷ്യമാക്കി കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് അവിടുത്തെ കസേരകള്‍ അടിച്ച് പൊട്ടിക്കുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരിട്ട് ആക്രമണത്തിലേക്കെത്തുന്ന സ്ഥിതിയിലെത്തുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ്‌ ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റുമായ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, എന്‍.എസ് നുസൂര്‍, എസ്.എം ബാലു, പ്രേം രാജ്, റിയാസ് മുക്കോളി തുടങ്ങിയവരാണ് പട്ടിണി സമരം നടത്തിയത്. കഴിഞ്ഞ ദിവസം പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെതുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പട്ടിണി സമരം.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram