സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാപനശേഷി കൂടുതലുള്ള ജെ.എൻ.-1 ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചത്. പനിരോഗികളിൽ ഏറെപേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതാണ് രോഗികളുടെ നിരക്ക് പൊടുന്നനെ കൂടിയതിനു പിന്നിൽ. എന്നൽ സർക്കാരും, ആരോഗ്യവകുപ്പും ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധപുലർത്തുന്നില്ല എന്ന പരാതി വ്യാപകമാവുകയാണ്. ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരുടെ കുറവുണ്ട്. നവകേരള യാത്രയുമായി മുന്നേറുന്ന സർക്കാർ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.