കോൺഗ്രസ്സ് പ്രതിഷേധ പരിപാടി അലങ്കോലമാക്കി മുൻ കോൺഗ്രസ്സ് നേതാവും സഹായിയും, കൊടികളും ഫ്ലെക്സുകളും നശിപ്പിച്ചു.

അശാസ്ത്രീയ പാലം നിർമ്മാണത്തിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് നയിച്ച സമരമാണ് അലങ്കോലമായത്.

തിരുവനന്തപുരം: നഗരസഭയുടെ അണമുഖം വാർഡിൽ നെല്ലിക്കുഴി ഭാഗത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടക്കുന്ന പാലത്തിൻ്റെ അശാസ്ത്രീയ നിർമ്മാണം മൂലം പരിസരപ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളപ്പൊക്കം നിത്യസംഭവമായിരിക്കുമ്പോഴാണ് പൊറുതിമുട്ടിയ നാട്ടുകാരും കോൺഗ്രസ്സ് പ്രവർത്തകരും ബ്ലോക്ക് പ്രസിഡൻറ് സനൽ കുമാറിൻ്റെ നേതുത്വത്തിൽ പ്രതിഷേധ സമരം നടത്തിയത്. സമരം തുടങ്ങി ഏതാനും സമയത്തിന് ശേഷം സ്ഥലത്തെത്തിയ മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി മനുകുമാറും സഹായി സതീശൻ എന്നിവർ ചേർന്ന് സമരത്തിൻ്റെ ഫ്‌ളെക്‌സും കൊടികളും വലിച്ചുകീറി തോട്ടിൽ എറിഞ്ഞു. കൂടാതെ പാലം നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ട് സമരക്കാരെ പൂർണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് മാധ്യമങ്ങളോട് നടത്തിയത്.

മനുകുമാറും സതീശനും വളരെക്കാലമായി പാർട്ടിയിൽ വിമത പ്രവർത്തനം നടത്തുന്നവരാണെന്നാണ് കോൺഗ്രസ്സ് നേതാക്കൾ ആരോപിക്കുന്നത്. പാർട്ടി കമ്മിറ്റികളിലും പരിപാടികളിലും സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന വാദം പ്രവർത്തകർക്കിടയിൽ ശക്തമാണ്. കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ്സ് ഔദ്യോഗിക വിഭാഗം നേതാക്കൾ അറിയിച്ചു .

മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി മനുകുമാർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.
facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram