തൃശൂരിൽ വൻ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി; ബിജെപി മുൻ പഞ്ചായത്തംഗം അറസ്റ്റിൽ

തൃശൂർ: ആളൂർ വെള്ളാഞ്ചിറയില്‍ കോഴി ഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. 15,000 ലിറ്റർ വ്യാജവിദേശ മദ്യവും 2,500 ലീറ്റര്‍ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി.

കോഴിഫാമിന്റെ മറവിൽ കാർബോർഡ് കൊണ്ടു മറച്ചുകൊണ്ട് പ്രത്യേകം നിർമിച്ച അറയിൽ ആയിരുന്നു വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ ബിജെപി മുൻ പഞ്ചായത്തംഗം കെപിഎസി ലാൽ കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെ പ്രധാന പൊതുപ്രവർത്തകനായിരുന്ന ലാൽ സാംസ്ക്കാരിക പ്രവർത്തകനും നാടക നടനും കൂടിയാണ്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram