പൊലീസ് നടപടിയിൽ പ്രതിഷേധം;മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയരികിൽ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ.

തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ സമരം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ പ്രതിഷേധിക്കുന്നത്.

നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിലാണ് കറുപ്പണിഞ്ഞ് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ എംഎ‍ൽഎയുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരിക്കെയാണ് പ്രതിഷേധം. പുതുപ്പള്ളി ഹൗസിന് മുന്നിൽ ചാണ്ടി ഉമ്മന്റെ പ്രതിഷേധം തുടരവെ തൊട്ടടുത്തായി ഡിവൈഎഫ്ഐ. പ്രവർത്തകരും നിലയുറപ്പിച്ചിട്ടുണ്ട്.

ചാണ്ടി ഉമ്മനെ ആശുപത്രിയിൽ രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ.

ഡി.ജി.പി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കറുപ്പ് വസ്ത്രം ധരിച്ച് വഴിയരികിൽ നിൽക്കാൻ പാടില്ലെന്ന് പൊലീസ് തന്റെ സഹപ്രവർത്തകനോട് പറഞ്ഞു. വാകത്താനത്ത് കറുപ്പ് വസ്ത്രം ധരിച്ച പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപ്രവർത്തകരെ നവകേരളസദസ്സിന്റെ തുടക്കം മുതൽ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലടക്കമുള്ള പ്രതിഷേധമാണ് താനുയർത്തുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ചാണ്ടി ഉമ്മന്റെ വസതിക്കു തൊട്ടടുത്താണ് നേമം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും കരിങ്കൊടി കാണിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. ഇവിടെ വലിയ പൊലീസ് സന്നാഹമുണ്ട്.

കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തെത്തി. തങ്ങൾ പ്രകോപനത്തിന് വന്ന ആളുകളല്ലെന്ന് ചാണ്ടി ഉമ്മൻ നിൽക്കുന്നിടത്ത് നിന്ന് അൽപം മാറി നിലയുറപ്പിച്ച സിപിഎം. പ്രവർത്തകർക്കൊപ്പമുള്ള ആറ്റുകാൽ നഗരസഭാ കൗൺസിലർ ഉണ്ണി പറഞ്ഞു. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയെ സ്വീകരിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നത്. സെൽഫ് പ്രമോഷനുവേണ്ടിയുള്ള പൊറാട്ടുനാടകമാണ് ചാണ്ടി ഉമ്മന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനൽ പിന്തുടരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://whatsapp.com/channel/0029VaGwfxSJuyAAtkHBrD0T

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram