“ബി.ജെ.പിക്കെതിരെ നീങ്ങിയാല്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ തോല്‍പ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍”
കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യാദവകുലം മുടിഞ്ഞതുപോലെ തകരുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവനക്ക് എതിരായാണ് ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ തോല്‍പ്പികുമെന്ന കെ. സുരേന്ദ്രന്‍റെ വാര്‍ത്താ സമ്മേളനത്തിലെ പ്രഖ്യാപനം. രാഷ്ട്രീയ ആത്മഹത്യയിലെക്കാണ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പോകുന്നതെന്നും കോണ്ഗ്രസിന് ചിതയോരുക്കുകയാണ് ഇവരെന്നും കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കും അഴിമതികള്‍ക്കെതിരെയും വികനമുരടിപ്പിനെതിരെയും കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കാന്‍ തിരുമാനമെടുത്തപ്പോഴാണ് ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുന്ന പുതിയ നിലപാടുമായി എത്തിയിരിക്കുന്നത്.സി.പി.എമ്മുമായി ഒത്തുകളിച്ച് ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിലെ പല പ്രമുഖരും നിയമസഭ കാണില്ലെന്നും കൊണ്‍ഗ്രസ്സിനെ നാമാവശേഷമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.