ബെംഗളുരുവില്‍ അറസ്റ്റിലായ ലഹരി കടത്തു സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം; അനൂപ് മുഹമ്മദിന്‍റെ മൊഴിയും, ചിത്രങ്ങളും പുറത്ത്.

സിനിമ താരങ്ങള്‍ക്കും ,സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും ബിനീഷ് ഉള്‍പ്പെടെയുള്ള ലഹരിക്കടത്തുകാരുമായി അടുത്ത ബന്ധമെന്ന് പി.കെ. ഫിറോസിന്‍റെ ആരോപണം.

ബെംഗളുരുവില്‍ ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനും സംഘത്തിനും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. രാഷ്ട്രീയ നേതാക്കളുമായും സിനിമ താരങ്ങളുമായും ലഹരി സംഘത്തിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബിനീഷിന് ഈ ലഹരി കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന ഗുരതര ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസാണ് ബിനീഷിന്‍റെ ലഹരി കടത്ത് സംഘവുമായുള്ള ബന്ധം തെളിക്കുന്ന രേഖകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ബിനീഷും ലഹരി കടത്ത് സംഘവും ചേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളും മുഹമ്മദ് അനൂപ് നര്‍കോട്ടിക് ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയും ഫിറോസ് പുറത്ത് വിട്ടത്. അനൂപ് മുഹമ്മദിന് ബിനീഷുമായി അടുത്ത ബന്ധമാണുള്ളത്. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാ പാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനിടെ ജൂണ്‍ 19നായിരുന്നു നിശാ പാര്‍ട്ടി. ഈ സംഘത്തിന് സിനിമ മേഖലയുമായും അടുത്ത ബന്ധമുണ്ട്. ഈ പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ആരോപിച്ചു. ജൂലൈ 10നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്‌ന ബെംഗളുരുവില്‍ അറസ്റ്റിലായത്. 26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്. ബിനീഷ് ചതിക്കപ്പെട്ടു എങ്കില്‍ അത് അദ്ദേഹം പറയണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ലഹരി കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും സ്വര്‍ണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോണ്‍ രേഖകള്‍ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാന്‍ ശ്രമം നടക്കുന്നു. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി ബിനീഷ് പണം ചെലവഴിച്ചുവെന്നും ഫിറോസ് പറഞ്ഞു. ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും സംഘവും അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്നാണെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാല സംഘവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സിനിമാ നടനായ ബന്ധു അകന്നതിന്റെ പക തീര്‍ക്കാനായിരുന്നു ഒറ്റ് എന്നാണ് വിവരം. നേരത്തെ ഈ സംഘവുമായുള്ള ഇടതു നേതാക്കളുടെ ബന്ധം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. സിനിമാക്കാരനായ ഇദ്ദേഹത്തിന് നേരത്തെ സംഘവുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നെങ്കിലും പുതിയ കൂട്ടുകെട്ട് വന്നതോടെ സാമ്പത്തിക നിക്ഷേപങ്ങള്‍ വഴിമാറിയതാണ് പ്രകോപന കാരണം. ബിനീഷ് കോടിയേരിയുമായുള്ള ബന്ധം നഷ്ടമാകുന്നതിന് കാരണക്കാരനായ മുഹമ്മദ് അനൂപിനെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് ഇപ്പോളത്തെ വിവരങ്ങള്‍ കൂടി കൂട്ടി വയ്ക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എന്‍സിബി ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമാ രംഗത്തെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് എന്‍സിബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. ഈ അവസരത്തില്‍ ബെംഗളുരുവില്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എന്‍സിബി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമാ നിര്‍മാണങ്ങള്‍ നടക്കുന്നില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ സിനിമാ രംഗത്തെ ബാധിച്ചു എന്ന ആരോപണത്തിനും ഇട നല്‍കില്ല. ഇതോടെയാണ് മുഹമ്മദ് അനൂപിന്റെ ഹോട്ടലുമായി ബന്ധപ്പെട്ടു നടക്കുന്ന ലഹരി ഇടപാടുകളിലേയ്ക്ക് അന്വേഷണ സംഘം എത്തുന്നത്. പിടിയിലായ അനൂപ് കേരളത്തിലെ പല ലഹരി വിരുന്നുകളിലും സജീവ സാന്നിധ്യമായിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കെ.ടി. റമീസിന് ഈ ലഹരി സംഘവുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. അനൂപിന്റെ ഫോണ്‍ വിവരങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കെ.ടി. റമീസ് സ്വര്‍ണക്കടത്തിന് പണം സ്വരൂപിക്കാന്‍ ലഹരി സംഘത്തെയും ഉപയോഗപ്പെടുത്തിയിരുന്നതാണ് സൂചന. സ്വപ്‌ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായ ദിവസം മുഹമ്മദ് അനൂപ് രാഷ്ട്രീയ നേതാവിന്റെ ബന്ധുവിനെ പലപ്രാവശ്യം വിളിച്ചതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ അനൂപിന് മലയാള സിനിമയലെ പ്രമുഖ നടന്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍. മുഹമ്മദ് അനൂപ് ബെംഗളുരു കമ്മനഹള്ളിയില്‍ സ്‌പൈസ് ബേ ഹോട്ടല്‍ തുടങ്ങിയപ്പോള്‍ അതിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് നടന്‍മാരുടെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും പങ്കെടുത്ത പല ചടങ്ങുകളുടെയും ചിത്രങ്ങളും വിഡിയോകളും പേജിലുണ്ട്. പല പോസ്റ്റുകളിലും ഇവര്‍ അനൂപിനെ ടാഗ് ചെയ്യുകയൊ, അനൂപ് ഇവരുടെ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയൊ ചെയ്തിട്ടുണ്ട്. നാര്‍കോട്ടിക് സംഘത്തിന്റെ അറസ്റ്റ് നടപടികള്‍ അതിവേഗമായിരുന്നു എന്നതിനാല്‍ ഈ വിഡിയോകള്‍ നീക്കുന്നതിന് അനൂപിന് സാധിച്ചില്ല എന്നതും നടന്‍മാര്‍ക്ക് കുരുക്കായി.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram