കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. നാദാപുരം ഇയ്യങ്കോട് സ്വദേശി പീറ്റപ്പൊയിൽ സുമേഷ് ( 34 ) ആണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടോടെയാണ് നാദാപുരം സി ഐ എൻ സുനിൽ കുമാർ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവാഴ്ച നാദാപുരത്തെ വീടിന് സമീപത്ത് വെച്ച് ഓണപൂക്കളമൊരുക്കാൻ പൂപറിക്കുന്നതിനിടെയാണ് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് രക്ഷിതാവ് നാദാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി.മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സുമേഷിനെ തിരിച്ചറിഞ്ഞ പോലിസ് അന്വേഷണം ഊർജ്ജിതമാക്കി. വെള്ളിയാഴ്ച രാവിലെ യുവാവിനെ അറസ്റ്റ് ചെയ്ത്. പോക്‌സോ കോടതിയില്‍ ഹാജരാക്കി.പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.