കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസായിരുന്നു. വൈകീട്ടോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ വഷളായാതായി ആശുപത്രിയിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യമാണ് കോവിഡ് രോഗലക്ഷണങ്ങളുള്ളതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്നാട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് എച്ച് വസന്ത്കുമാര്‍ രണ്ട് തവണ എംഎല്‍എ ആയിരുന്നു. നംഗുനേരി മണ്ഡലത്തില്‍; നിന്ന് 2006ലും 2016ലും അദ്ദേഹം വിജയിച്ചിരുന്നു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തോല്‍പ്പിച്ചാണ് ലോക്സഭയിലെത്തിയത്. ബിജെപി നതോവും തെലങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്‍ മരുമകളാണ്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram