സി.പി.എം ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറിക്കെതിരെ ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൻ്റെ പ്രതിഷേധം: ശ്രീനാരായണ ഗുരുമന്ദിരം തകർക്കാൻ ശ്രമിച്ചയാളെ പാർട്ടി തലപ്പത്ത് പ്രതിഷ്ടിച്ചെന്ന് ആരോപണം.

സി.പി.എം ചെറുവയ്ക്കൽ ലോക്കൽ സെക്രട്ടറിയായ ജേക്കബ് തോമസിനെതിരെയാണ് ആരോപണം.

തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയിൽ ശ്രീനാരായണീയരുടെ പ്രതിഷേധം. ചേന്തി ശ്രീനാരായണ സംസ്കാരികനിലയം പുറമ്പോക്ക് കയ്യേറി നിർമ്മിച്ചതെന്ന് ആരോപിച്ച് ജേക്കബ് തോമസ് നിരന്തരം തങ്ങളെ വേട്ടയാടിയെന്നും ഗുരദേവ പ്രതിമയടക്കം ഇല്ലായ്മചെയ്യാൻ ശ്രമിച്ച ആളെയാണ് സി.പി.എം ഇപ്പോൾ ചെറുവയ്ക്കലിൽ അവാരുടെ ലോക്കൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു. ചെറുവയ്ക്കലിലും സമീപ വാർഡുകളിലും ശ്രീനാരായണീയർ ഇനി സി.പി.എമ്മിന് വോട്ട് ചെയ്യണമോയെന്ന് ആലോചിക്കേണ്ട സമായമാണെന്ന് പ്രതീഷേധം അഭിസംബോധന ചെയ്ത് സംസാരിച്ച സാംസ്കാരിക നിലയം ഭാരവാഹികൾ അറിയിച്ചു.

1000192064

പ്രതിഷേധ യോഗത്തിൽ എൻ എസ് എസ് പുളിക്കൽ കരയോഗം പ്രസിഡന്റ്ആത്മീയ ആചാര്യനുമായ തലനാട് ചന്ദ്രശേഖരൻ നായർ, തിരുവനന്തപുരം എസ്. എൻ. ഡി. പി. യൂണിൻ സെക്രട്ടറി ആലുവിള അജിത്ത്, കെ. പി. എം. എസ് സംസ്ഥാന നേതാവ് ജയകുമാർ, എസ്. എൻ. ട്രെസ്റ്റ് ബോർഡ് അംഗം മോഹനൻ, ചേന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, പുളിക്കൽ എൻ. എസ്. എസ്. കരയോഗം ഭാരവാഹി പി. ഭൂവനചന്ദ്രൻ നായർ, കല്ലംപള്ളി എസ്. എൻ. ഡി. പി. സെക്രട്ടറി കെ. സദാനന്ദൻ സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ്ബ് കെ. ഏബ്രഹാം, സെക്രട്ടറി ടി. ശശിധരൻ അടക്കം ചേന്തി പ്രദേശത്തെ വനിതകളടക്കം 150 – ൽ പരം വ്യക്തികൾ ഈ പ്രതിക്ഷേ യോഗത്തിൽ പങ്കെടുത്തു.

1000192113
facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram