ഉള്ളൂർ വാര്‍ഡില്‍ സി പി എമ്മിന് തിരിച്ചടി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠന്‍ വിമതൻ. ബിജെപി സ്ഥാനാർത്ഥിയും സിപിഎം വിട്ടയാൾ.

സ്വതന്ത്രനായി മല്‍സരിക്കുന്ന കെ ശ്രീകണ്ഠന്‍ സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഎമ്മിന് വിമതന്‍. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ് കെ ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മല്‍സരിക്കുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികളാകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ശിവന്‍കുട്ടിയുടെ പ്രതികരണം.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram