നിയമസഭാ രേഖകളില്‍ ജോഷി അഗസ്റ്റിന് എം.എല്‍.എയാണ് വിപ്പെന്ന് ജോസ് പക്ഷം.
കോട്ടയം: കേരള കോണ്‍ഗ്രസില്‍ വിപ്പ് യുദ്ധം കടുക്കുക്കുന്നു. യഥാര്‍ത്ഥ വിപ്പ് റോഷിയാണെന്ന് ജോസ് വിഭാഗവും മോന്‍സാണെന്ന് ജോസഫ് വിഭാഗവും വാദിച്ചതിന് പിന്നാലെ ഇരുവിഭാഗവും പരസ്പരം വിപ്പ് നല്കി. അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് കാണിച്ച് മോന്‍സ് ജോസഫ് വിപ്പ് നല്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാവശ്യപ്പെട്ട് നേരത്തെ വിപ്പ് നല്കിയ റോഷി അഗസ്റ്റിന് ഇപ്പോള്‍ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് കാണിച്ചാണ് മോന്‍സ് ജോസഫ് വിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാണ് നേരത്തെ ജോസ് വിഭാഗം നല്കിയ വിപ്പ്. ജോസ് വിഭാഗം എംഎല്‍എമാര്‍ക്ക് യുഡിഎഫും വിപ്പ് നല്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ചു വോട്ട് ചെയ്യണം എന്നും വിപ്പില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, നിലപാട് കടുപ്പിച്ച് ജോസ് വിഭാഗത്തിലെ രണ്ടാമത്തെ എംഎല്‍എയായ എന്‍ ജയരാജും രംഗത്തെത്തി. ‘നിയമസഭാ രേഖകളില്‍ റോഷി അഗസ്റ്റിന് എംഎല്‍എയാണ് കേരളാകോണ്‍ഗ്രസ് വിപ്പ്. അതുകൊണ്ട് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള തീരുമാനത്തില്‍ എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’ അദ്ദേഹം പറഞ്ഞു. നിലവിലെ നിയമസഭാ രേഖകളില്‍ ഇപ്പോഴും റോഷി അഗസ്റ്റിന് എംഎല്‍എയാണ് കേരളാകോണ്‍ഗ്രസ് വിപ്പ്. മറ്റ് വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.