പ്രധാനമന്ത്രിയുടെ സെൽഫി ബൂത്തുകൾക്കായി റെയിൽവേ വൻ തുക ചെലവഴിക്കുന്നു: നഗ്നമായ ധൂർത്തെന്ന് പ്രതിപക്ഷം

സെൻട്രൽ റെയിൽവേ ഇത്തരം ബൂത്തുകളുടെ നിർമ്മാണ ചെലവ് വെളിപ്പെടുത്തിയപ്പോൾ വടക്കൻ, ദക്ഷിണ, പടിഞ്ഞാറൻ റെയിൽവേകൾ കണക്കുകൾ വെളിപ്പെടുത്തിയില്ല.

റെയിൽവേ സ്റ്റേഷനുകളിലെ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സ്ഥിരം 3D സെൽഫി ബൂത്തിന് 6.25 ലക്ഷം രൂപ വരെ കേന്ദ്രം ചെലവഴിക്കുന്നുണ്ടെന്ന് വിവരാവകാശ അപേക്ഷയിൽ സെൻട്രൽ റെയിൽവേയിൽ നിന്ന് ലഭിച്ച മറുപടിയിൽ പറയുന്നു. ഓരോ താൽക്കാലിക സെൽഫി ബൂത്തിനും 1.25 ലക്ഷം രൂപയാണ് ചെലവ്.

മുംബൈ, ഭൂസാവൽ, നാഗ്പൂർ, പൂനെ, സോലാപൂർ എന്നീ അഞ്ച് ഡിവിഷനുകളിലായി 50 റെയിൽവേ സ്റ്റേഷനുകളിൽ മോദിയുടെ 3ഡി സെൽഫി ബൂത്തുകൾ സ്ഥാപിചിട്ടുണ്ടെന്നു റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ അജയ് ബോസ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യത്തിന് മറുപടിയായി സെൻട്രൽ റെയിൽവേ ഡെപ്യൂട്ടി ജനറൽ മാനേജർ അഭയ് മിശ്ര പറഞ്ഞു.

ഛത്രപതി ശിവാജി ടെർമിനസ്, കല്യാൺ, നാഗ്പൂർ, ബേത്തൂൽ എന്നിവയുൾപ്പെടെ മുപ്പത് കാറ്റഗറി എ സ്റ്റേഷനുകളിൽ താൽക്കാലിക മോദി സെൽഫി ബൂത്തുകളും കർജാത്ത്, കാസറ, ലാത്തൂർ, കോപ്പർഗാവ് തുടങ്ങിയ 20 കാറ്റഗറി സി സ്റ്റേഷനുകളിൽ സ്ഥിരമായ മോദി സെൽഫി ബൂത്തുകളും ഉണ്ട്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ 3D സെൽഫി/ഫോട്ടോ ബൂത്തുകൾക്ക് ഓരോ കാറ്റഗറി എ സ്റ്റേഷന്റെയും താൽക്കാലിക ബൂത്തിന് 1.25 ലക്ഷം രൂപയ്ക്കും ഓരോ കാറ്റഗറി സി സ്റ്റേഷന്റെ സ്ഥിരം സെൽഫി ബൂത്തുകൾക്ക് 6.25 ലക്ഷം രൂപയ്ക്കും L1 നിരക്കുകൾ അംഗീകരിച്ചതായി വിവരാവകാശ മറുപടിയിൽ പറയുന്നു. ഈ സെൽഫി ബൂത്തുകളുടെ നിരക്ക് നികുതികൾ ഒഴികെയുള്ളതാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram