മൂന്ന് വർഷമായി ഭരണകൂട അനുവാദത്തോടെ കരിമണൽ ഖനനം നടക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

ആലപ്പുഴ: തോട്ടപ്പള്ളിയിൽ മൂന്ന് വർഷമായി കരിമണൽ ഖനനം നടക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. സിഎംആർഎൽ-വീണാ വിജയൻ സാമ്പത്തിക ഇടപാടിൽ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ നടപടിയില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മാസപ്പടി എന്തിന് നൽകി എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും അദേഹം വ്യക്തമാക്കി.

പി.വി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത് ഔന്നിത്യമാണുള്ളത്. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണൽ ഖനനമാണ്. തോട്ടപ്പള്ളി കരിമണൽ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകൾക്കും സി.എം.ആർ.എൽ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ ഖനനത്തിന് സഹായം കിട്ടാനാണ്. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽ ഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടനൻ ആരോപിച്ചു. തെളിവുകൾ കോടതിയിൽ എത്തിക്കും. ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. കേരളത്തിലെ പൊതുജനങ്ങൾക്ക് എല്ലാം ബോധ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനൽ പിന്തുടരാൻ താഴെ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://whatsapp.com/channel/0029VaGwfxSJuyAAtkHBrD0T

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram