ബസിന് നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമം ആകും? പോലീസിനെ എയറിൽ നിർത്തി കോടതി.

എറണാകുളം: പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പോലീസ് ഉദ്യോ​ഗസ്ഥർ മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരെന്നും ജനങ്ങളെ കൂടി സംരക്ഷിക്കണമെന്നും ഹൈക്കോടതി വമിർശിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞതിന് പ്രതികൾക്കെതിരെ 308 വകുപ്പ് ചുമത്താൻ എങ്ങനെ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊതുസ്ഥലത്ത് വച്ച് പ്രതികളെ മർദ്ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും നീതി എല്ലാവർക്കും കൂടിയുള്ളതല്ലെയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരെ ആക്രമിച്ചവർ എവിടെയെന്നും പോലീസിന് രണ്ട് നീതി എന്തിനെന്നും കോടതി ചോദിച്ചു. പ്രതികളെ മർദ്ദിച്ച പോലീസുകാർക്കെതിരെയുള്ള പരാതി വിശദമായി എഴുതി നൽകാനും കോടതി നിർദ്ദേശിച്ചു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram