6299 രൂപയ്ക്ക് 15,000 രൂപയുടെ ഫീച്ചറുകൾ, ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി ഇന്ത്യയിൽ അവതരിച്ചു.

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡി ഇന്ത്യയിൽ അവതരിപ്പിച്ചു. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വെറും 6299 രൂപ മാത്രമാണ് ഈ ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾ മുടക്കേണ്ടത്.

സ്‌റ്റൈലിഷ് ടിംബർ ടെക്‌സ്‌ചർ ഡിസൈനിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഒരു പ്രീമിയം ലുക്ക് തന്നെ ഫോണിന് സമ്മാനിക്കുന്നു. ഫോണിന്റെ ഫങ്ഷനുകൾ എളുപ്പമാക്കാൻ മാജിക് റിങ് എന്ന ഒരു ഫീച്ചറും കമ്പനി ഫോണിൽ ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനായി ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. ഇതിന് 90 Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്.

ഡിസ്പ്ലേയുടെ മുകളിൽ ഒരു പഞ്ച് ഹോളും കമ്പനി നൽകിയിട്ടുണ്ട്. ഈ ഡിസ്പ്ലേയ്ക്ക് സൂര്യപ്രകാശത്തെ പ്രതിരോധിക്കാനുള്ള സവിശേഷതയും ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. ആയതിനാൽ തന്നെ എത്ര സൂര്യപ്രകാശത്തിലും ഇത് സു​ഗമമായി പ്രവർത്തിക്കുന്നതാണ്. ഈ പഞ്ച് ഹോളിലാണ് 8 എംപിയുടെ സെൽഫി ക്യാമറ സ്ഥിതി ചെയ്യുന്നത്. വീഡിയോ കോളുകൾക്കും സെൽഫി ചിത്രങ്ങളും വീഡിയോയും പകർത്താൻ ഉപയോക്താക്കൾക്ക് ഇത് ഉപയോ​ഗിക്കാവുന്നതാണ്. ഫോണിന്റെ സൈഡിലായിട്ടാണ് ഫിം​ഗർ പ്രിന്റ് സ്കാനർ നൽകിയിരിക്കുന്നത്.

Infinix Smart 8 HD Launched In India; At Price Rs 6299, Check Out Its Features

UniSOC T606 പ്രസസർ ആണ് ഫോണിനായി നൽകിയിരിക്കുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഈ ഫോൺ ഉപയോക്താക്കൾക്ക് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോ​ഗിച്ച് ഇതിന്റെ സ്റ്റോറേജ് 2 ടിബി വരെ ഉയർത്താനും സാധിക്കുന്നതാണ്. ഫോണിന്റെ മെയിൻ ക്യാമറ പരിശോധിക്കുമ്പോൾ 13 എംപി ഡുവൽ എഐ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. കൂടാതെ ക്വാൽഡ് എൽഇഡി ഫ്ലാഷ് ലൈറ്റും ക്യാമറയ്ക്കൊപ്പം നൽകിയിട്ടുണ്ട്.

ഫോൺ ലോഞ്ച് ചെയ്തെങ്കിലും ഡിസംബർ 13 മുതൽ ആയിരിക്കും ഇത് വാങ്ങാനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കു. ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായി ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാൻ സാധിക്കുന്നതായിരിക്കും. ആക്സിസ് ബാങ്കിന്റെ കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡി സ്വന്തമാക്കുന്നത് എങ്കിൽ 10 ശതമാനത്തിന്റെ അധിക ഓഫറും നിങ്ങൾ‌ക്ക് ലഭിക്കും ഇതോടെ ഫോണിന്റെ വില 5699 രൂപയായി ചുരുങ്ങും.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram