കാസര്‍കോഡിലെ പതിനാറുകാരിയുടെ മരണം കൊലപാതകം; സഹോദരന്‍ പിടിയില്‍.

കാസർകോഡ്: കാസര്‍കോടിലെ ബാലാലിൽ 16 കാരിയായ ആനി ബെന്നിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. ആനിയുടെ സഹോദരൻ ആൽബിൻ (22) ഐസ്ക്രീമിൽ വിഷം കലർത്തിയാണ് കൊലപാതകം നടത്തിയത്.ഓഗസ്റ്റ് 5 നാണ് ദാരുണമായ ഈ കൊലപാതകം നടന്നത്. ആല്‍ബിന്‍ സ്വന്തം അച്ഛനെയും അമ്മയെയും ഇത്തരത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ വഴിവിട്ട ബന്ധങ്ങള്‍ വീട്ടുകാര്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന ആല്‍ബിന്‍ സ്വത്ത് കൈക്കലാക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ തീരുമാനമെടുത്തത്. എലിവിഷം ചേര്‍ത്ത ഐസ്ക്രീം കഴിച്ച മാതാപിതാക്കള്‍ ഭക്ഷ്യ വിഷബാധ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു കൂട്ടത്തില്‍ ഐസ്ക്രീം കഴിച്ച ആല്‍ബിനും അവരോടൊപ്പം ചികിത്സതേടിയിരുന്നു.എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് അല്ബിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram