പരാതികൾ മൂന്ന് ലക്ഷം കവിഞ്ഞു, നിവേദനങ്ങളിൽ നടപടിയെടുക്കുക വലിയ വെല്ലുവിളി; മുഖ്യമന്ത്രി.

കൊച്ചി: നവകേരള സദസ്സ് ജനാധിപത്യത്തിൻ്റെ മാത്രമല്ല, ഭരണനിർവ്വഹണത്തിൻ്റെ കൂടി പുതിയ മാതൃക ഉയർത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെവരെ 3,00 ,571പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങൾ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വലിയ വെല്ലുവിളിയാണ്‌. എന്നാൽ വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെപരിഹാരങ്ങൾ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി-പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതല്‍ നിവേദനങ്ങള്‍ ലഭിച്ചത്. ലൈഫ് പദ്ധതി ഉള്‍പ്പെടെ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ 4488 നിവേദനങ്ങള്‍ ലഭിച്ചു. റവന്യു വകുപ്പില്‍ 4139 , കളക്ടറേറ്റില്‍ 580, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 496, പൊതു വിദ്യാഭ്യാസ വകുപ്പില്‍ 359, പൊതുമരാമത്ത് വകുപ്പില്‍ 331, തൊഴില്‍ വകുപ്പില്‍ 305, പട്ടികജാതി പട്ടിക വര്‍ഗവികസന വകുപ്പില്‍ 303, സഹകരണ വകുപ്പില്‍ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ 257 നിവേദനങ്ങളും ലഭിച്ചു.

അതേ സമയം കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ 28801 നിവേദനങ്ങള്‍ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എല്‍എസ്ജിഡിയുമായി ബന്ധപ്പെട്ട് ലഭിച്ച 8663 നിവേദനങ്ങളില്‍ 4614 എണ്ണത്തില്‍ നടപടി ആരംഭിച്ചു. ഇവയില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. റവന്യു വകുപ്പില്‍ 5836, സഹകരണ വകുപ്പില്‍ 2118, പൊതുവിദ്യാഭ്യാസ വകുപ്പില്‍ 1274, ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പില്‍ 1265, തൊഴില്‍ വകുപ്പില്‍ 1231, പൊതുമരാമത്ത് വകുപ്പില്‍ 722, ആരോഗ്യ-കുടുംബക്ഷേമ വകുപ്പില്‍ 719, സാമൂഹ്യനീതി വകുപ്പില്‍ 596, ജലവിഭവ വകുപ്പില്‍ 458 എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളില്‍ ലഭിച്ച നിവേദനങ്ങള്‍. ഇതില്‍ ഇതുവരെ 312 എണ്ണം തീര്‍പ്പാക്കി. 12510 ല്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram