ഐക്യൂ 12 ന്റെ വില ആമസോണിൽ അ‌ബദ്ധത്തിൽ ചോർന്നു, പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും വില പരസ്യമായി!

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ എന്ന നേട്ടവുമായി ഇന്ത്യയിലേക്ക് എത്തുന്ന ഐക്യൂ 12 (iQOO 12) ന്റെ വില ഓൺ​ലൈനിൽ ചോർന്നു. ഡിസംബർ 12 ന് ആണ് ഐക്യൂ 12 ന്റെ ലോഞ്ച് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്നത്.

ഐക്യൂ 12 ന്റെ പ്രീ ബുക്കിങ് ഓഡറുകൾ ആമസോണിലും ഇന്ത്യയിലെ ഐക്യൂ സ്റ്റോറിലും ആരംഭിച്ചു. ഇതിനിടെയാണ് ഇന്നലെ അ‌ബദ്ധത്തിൽ ആമസോണിലൂടെ ഐക്യൂ 12 ന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തായത്. അ‌ബദ്ധം തിരിച്ചറിഞ്ഞ് ആമസോൺ ഈ വില വിവരങ്ങൾ നീക്കിയെങ്കിലും അ‌പ്പോഴേക്കും സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു.

ടിപ്‌സ്റ്റർ സുധാൻഷു അംബോർ ലിസ്റ്റിംഗിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചു. ലോഞ്ച് വരെ ഫോൺ സംബന്ധിച്ച ചർച്ചകൾ സജീവമാക്കാനും അ‌തിനെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷ നിലനിർത്താനുമാണ് ഐക്യൂ 12 ന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിടാത്തത്. ലോഞ്ച് ഇവന്റിലാകും വില പ്രഖ്യാപിക്കുക. എന്നാൽ അ‌തിനു മുന്നേ ഇത്തവണ വില ചോരുകയായിരുന്നു.

മത്സരാധിഷ്ഠിതമായ വിലയിൽ തന്നെയാണ് ഐക്യൂ 12 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്ന് ഈ വില സൂചിപ്പിക്കുന്നു. ഏറ്റവും കരുത്തുറ്റ പ്രോസസർ അ‌ടങ്ങുന്നതും മികച്ച പെർഫോമൻസ് ഉറപ്പ് നൽകുന്നതുമായ ഒരു സ്മാർട്ട്ഫോൺ ഈ വിലയ്ക്ക് ഐക്യൂ അ‌വതരിപ്പിക്കുന്നത് മറ്റ് കമ്പനികൾക്ക് വൻ വെല്ലുവിളിയാണ് മുന്നോട്ട് വയ്ക്കുന്നത്.

വൺപ്ലസ് അ‌ടക്കമുള്ള കമ്പനികൾ അ‌ടുത്തമാസം പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റ് അ‌ടങ്ങുന്ന സ്മാർട്ട്ഫോണുമായി ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ്. ഐക്യൂ 12 ന്റെ ഈ വില വൺപ്ലസിന്റെ അ‌ടക്കം വില നിർണയിക്കുന്നതിൽ ഒരു ഘടകമായി മാറും എന്നാണ് കരുതപ്പെടുന്നത്. പല ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകൾ ഇതിനെക്കാൾ കൂടിയവിലയിൽ വിൽക്കുന്നുണ്ട്. അ‌വയ്ക്കും ഐക്യൂ 12 വെല്ലുവിളിയാണ്.

കഴിഞ്ഞ മാസമാണ് ഐക്യൂ 12, ഐക്യൂ 12 പ്രോ എന്നിവയടങ്ങുന്ന ഐക്യൂ 12 ​സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഇതിൽ ഐക്യൂ 12 മാത്രമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ആമസോൺ അ‌ല്ലെങ്കിൽ ഐക്യൂ സ്റ്റോർ എന്നിവയിൽനിന്ന് 999 രൂപയുടെ മുൻഗണനാ പാസ് വാങ്ങി മുൻകൂർ ബുക്ക് ചെയ്യാം.

144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉള്ളത്. കമ്പനി ഇതിനെ “ഫ്യൂച്ചർ ഫ്ലാഗ്ഷിപ്പ്സ്” എന്ന് വിളിക്കുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് കരുത്താണ് ഈ ഫോണിന്റെ പ്രധാന ആകർഷണം.

ഒഐഎസ് പിന്തുണയുള്ള 50MP 1/1.3-ഇഞ്ച് മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 3x സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12ൽ ഉള്ളത്. ഫ്രണ്ട് ക്യാമറ 16MP ആണ്.

16ജിബി വരെ റാമും 1 ടിബി സ്റ്റോറേജുമായാണ് ഈ ഫോണെത്തുന്നത്. ഡ്യുവൽ സിം കാർഡ് സ്ലോട്ടും രണ്ട് സ്ലോട്ടുകളിലും 5G നെറ്റ്‌വർക്കിനുള്ള പിന്തുണയുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറടക്കം മറ്റ് നിരവധി ഫീച്ചറുകളുമുണ്ട്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram