ടോക്കിയോ ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങ്ങില്‍ ലവ്‌ലിനക്ക് വെങ്കലം.

ഇന്ത്യൻ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്

ടോക്കിയോ: ബോക്‌സിങ് റിങ്ങില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍: 5-0

അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിങ്ങില്‍ ഒളിമ്പിക്‌സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram