ന്യൂഡല്‍ഹി: സോളാര്‍ കേസ് അന്വേഷിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സി.ബി.ഐ തള്ളി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ല എന്ന കാര്യം ഉടന്‍ സി.ബി.ഐ സര്‍ക്കാരിനെ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് എതിരെ തിരുവനന്തപുരം യൂണിറ്റും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴയ കേസാണെന്നും കേസിന് അന്വഷിക്കേണ്ട അടിയന്തര പ്രധാന്യം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കണ്ട എന്ന തീരുമാനം സി ബി ഐ എടുത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാഷ്ട്രീയ പ്രതികാരമാണ് തിരഞ്ഞെടുപ്പിന് മുന്പായി കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോണ്ഗ്രസ്സ് ആരോപിച്ചിരുന്നു. മന്ത്രിസഭ ചര്‍ച്ചചെയ്യാതെ കേസ് സി.ബി.ഐക്ക് കൈമാറിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ തല്‍പ്പര്യപ്രകാരമായിരുന്നു. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസുകളിലെ വിവാദ നായിക സരിത എസ് നായര്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജൂഡിഷ്യല്‍ കോടതിയുടെ ആറുവര്‍ഷത്തെ കഠിനതടവ് ശിക്ഷവിധിയില്‍ ഇപ്പോള്‍ ജയിലിലാണ്.