സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഒഴിയും.

അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതലയുള്ള സോണിയാ ഗാന്ധി തന്‍റെ താത്പര്യം മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചു.

ന്യൂഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിയും. തന്‍റെ താത്പര്യം സോണിയാ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച് തീരുമാനം യാഥാർത്ഥ്യമാക്കാനാണ് സോണിയാ ഗാന്ധിയുടെ തിരുമാനം. അതേസമയം സോണിയ ഗാന്ധി ഒഴിയുമ്പോൾ രാഹുലിനെ തന്നെ ആ പദവിയിൽ എത്തിക്കാൻ രാഹുൽ അനുകൂല വിഭാഗം സമ്മർദം ശക്തമാക്കി. പൂർണമായ താല്‍പ്പര്യത്തോടെയല്ല സോണിയാഗാന്ധി ഒരു വർഷത്തിന് മുൻപ് താല്‍കാലിക അദ്ധ്യക്ഷ പദം എറ്റെടുത്തത്. പ്രവർത്തക സമിതിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങൾ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അവരെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്. പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്നും പുറത്തുള്ളവര്‍ വരണമെന്നും, കഴിവുള്ള ഒരുപാട് നേതാക്കള്‍ കോൺഗ്രസിന് ഉണ്ടെന്നും പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram