ഇൻസ്റ്റാഗ്രാമിലെ വീഡിയോയിലൂടെയാണ് ധോണി തന്‍റെ വിരമിക്കല്‍ സ്ഥിരീകരണം നടത്തിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനായ എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിലൂടെയാണ് ധോണി തന്‍റെ വിരമിക്കല്‍ സ്ഥിരീകരിച്ചത്, ധോണി തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇങ്ങനെ എഴുതി “നന്ദി, ഉടനീളം നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്ന് സമയം 19:29 മുതൽ എന്നെ വിരമിച്ചതായി കണക്കാക്കൂ……. ”

മൂന്ന് ഐസിസി ട്രോഫികൾ ,2007 ലെ ടി 20 ലോകകപ്പ്, 2011 ൽ ലോകകപ്പ്, 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവ നേടി ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി വിരമിച്ചു. 2019 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമിഫൈനലിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്, അതിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.