കഴക്കൂട്ടത്ത് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്ത് റോഡിലെ കുഴികൾ

ഹൈവേ വികസനത്തിന് ഈ ഭാഗത്ത് റോഡ് പൊളിച്ചിട്ടിട്ട് വർഷങ്ങൾ.

അപകടത്തിനു ശേഷം ദേശീയപാത വികസനത്തിനു കരാർ എടുത്ത കമ്പനി ജീവനക്കാർ എത്തി കുഴികൾ മണ്ണിട്ടു മൂടി.

തിരുവനന്തപുരം : കഴക്കൂട്ടത്ത് ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം.

പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് ദാരുണമായി മരിച്ചത്.രാവിലെ ഒന്‍പതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയില്‍ എലിവേറ്റഡ് ഹൈവേയിലായിരുന്നു അപകടം നടന്നത്.

വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. സര്‍വ്വീസ് റോഡു വഴി ബൈക്കില്‍ വരികയായിരുന്നു നസീര്‍.

നസീർ അപകടത്തിൽ മരിച്ച കഴക്കൂട്ടം സിഎസ്ഐമിഷൻ ആശുപത്രിയുടെ മുൻവശം അപകടക്കെണിയായിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന ഈ ഭാഗം ഇപ്പോൾ കുപ്പി കഴുത്തിന്റെ അവസ്‌ഥയിലാണ്. വിശാലമായ മേൽപാലവും അടിപ്പാതയും കടന്നു വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ ഗതാഗതകുരുക്കിൽപ്പെടും ഹൈവേ വികസനത്തിനായി സിഎസ്ഐ മിഷൻ ആശുപത്രി മുതൽ ദേശീയ പാത പൊളിച്ചിട്ടിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു മുൻപ് പൊളിച്ച ഓടയും സമീപത്തായി ഉണ്ട്. സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങൾ പരമാവധി ഓടയുടെ ഭാഗത്ത് ഒതുങ്ങി പോയില്ലെങ്കിൽ മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ ഇടിക്കും. ഇന്നലെ അപകട ത്തിൽ മരിച്ച നസീർ ഭാര്യയെ കഴക്കൂട്ടത്ത് ആക്കിയ ശേഷം ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് ആനയെ കയറ്റി വന്ന വലിയ ലോറി കണ്ടത്. ലോറി കണ്ട് ഓടയുടെ വശത്തേക്കു ബൈക്ക് ഒതുക്കിയെ ങ്കിലും ലോറിയുടെ മുൻ ചക്രം ബൈക്കിൽ തട്ടി ബൈക്ക് തെറിച്ചു പോയി ലോറിക്കടിയിൽപ്പെട്ട നസീറിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുക യായിരുന്നു. ഹെല്‍മെറ്റടക്കം പൊട്ടിയാണ് നസീര്‍ മരിച്ചത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.

അപകടത്തിനു ശേഷം ദേശീയപാത വികസനത്തിനു കരാർ എടുത്ത കമ്പനി ജീവനക്കാർ എത്തി കുഴികൾ മണ്ണിട്ടു മൂടി. ഓട മൂടാനുള്ള ജോലികളും തുടരുകയാണ്. സിഎസ്ഐ ആശുപത്രിയുടെ മുൻ വശത്തു നിന്നു പാതയുടെ മറുവശം ഇറങ്ങുമ്പോൾ വാഹ നങ്ങൾ കൂട്ടിയിടിച്ച് ചെറുതും വലുതുമായി അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നു നാട്ടുകാർ പറയുന്നു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram