തനുശ്രീ തന്നെ പലതവണ ലെസ്ബിയൻ റേപ്പിന് ഇരയാക്കി എന്നും മദ്യം നൽകി അരുതാത്തത് പലതും ചെയ്യിപ്പിച്ചു എന്നും ഒക്കെയാണ് താരം പറയുന്നത്.
ഹിന്ദി റൊമാന്റിക് ത്രില്ലർ സിനിമയായ ആഷിക് ബനായ അപ്നെ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് തനുശ്രീ ദത്ത. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ആദ്യ സിനിമ തന്നെ യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

2004 ൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യ മത്സരം ജേതാവായ ദത്ത അതേ വർഷം തന്നെ ഇക്വഡോറിൽ നടന്ന ലോക സൗന്ദര്യ മത്സരത്തിൽ ടോപ് ടെൻ ഫൈനൽ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. അതിനു തൊട്ടടുത്ത വർഷത്തിലാണ് സിനിമയിൽ താരം അഭിനയിച്ചു തുടങ്ങിയത്.
ഇപ്പോൾ തനുശ്രീക്ക് എതിരെ മറ്റൊരു പ്രമുഖ ബോളിവുഡ് നടി രാഖി സാവന്ത് പറഞ്ഞ ഗുരുതര ആരോപണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. രാഖി സാവന്ത് പ്രമുഖ നർത്തകിയും, മോഡലും, നടിയും, ടെലിവിഷൻ ടോക്ക് ഷോ അവതാരകയുമാണ്. ഹിന്ദിയിലും ഏതാനും കന്നഡ , മറാത്തി , ഒഡിയ , തെലുങ്ക് , തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ബിഗ് ബോസ് 1 ന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയും ബിഗ് ബോസ് സീസൺ 14 ലെ ഫൈനലിസ്റ്റുമായിരുന്നു രാഖി സാവന്ത്. ഇടക്ക് രാഷ്ട്രീയത്തിലും അൽപ്പം പയറ്റി നോക്കിയ രാഖി സാവന്ത് തന്റെ ഉറ്റ സുഹൃത്തായിരുന്ന തനുശ്രീ ദത്ത തനിക്കിപ്പോൾ ഏറ്റവും വെറുക്കപ്പെട്ടവളായി മാറിയെന്ന് പറയുന്നു.

തനുശ്രീ തന്നെ പലതവണ ലെസ്ബിയൻ റേപ്പിന് ഇരയാക്കി എന്നും മദ്യം നൽകി അരുതാത്തത് പലതും ചെയ്യിപ്പിച്ചു എന്നും ഒക്കെയാണ് താരം പറയുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളിൽ തന്റെ ഇഷ്ടമില്ലാതെ സ്പർശിച്ചു എന്നും നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തിയെന്നുമാണ് താരം പറയുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു പക്ഷേ തനുശ്രീ എന്നെ ഇപ്പോൾ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും താരം പറഞ്ഞു. അവൾ ഉള്ളിൽ ആൺകുട്ടിയാണ് എന്നും തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻസ് ആണെന്നും താരം പറയുന്നു.